സദൃശ്യവാക്യങ്ങൾ 14 : 1 (IRVML)
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 2 (IRVML)
നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 3 (IRVML)
ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 14 : 4 (IRVML)
കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 5 (IRVML)
വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 6 (IRVML)
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.
സദൃശ്യവാക്യങ്ങൾ 14 : 7 (IRVML)
മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
സദൃശ്യവാക്യങ്ങൾ 14 : 8 (IRVML)
വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.
സദൃശ്യവാക്യങ്ങൾ 14 : 9 (IRVML)
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 10 (IRVML)
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.
സദൃശ്യവാക്യങ്ങൾ 14 : 11 (IRVML)
ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും.
സദൃശ്യവാക്യങ്ങൾ 14 : 12 (IRVML)
ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്റെ അവസാനം മരണവഴികൾ അത്രേ.
സദൃശ്യവാക്യങ്ങൾ 14 : 13 (IRVML)
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം.
സദൃശ്യവാക്യങ്ങൾ 14 : 14 (IRVML)
ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും.
സദൃശ്യവാക്യങ്ങൾ 14 : 15 (IRVML)
അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 14 : 16 (IRVML)
ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 17 (IRVML)
മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; ദുരുപായി വെറുക്കപ്പെടും.
സദൃശ്യവാക്യങ്ങൾ 14 : 18 (IRVML)
അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 19 (IRVML)
ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 20 (IRVML)
ദരിദ്രനെ കൂട്ടുകാരൻ പോലും പകയ്ക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 21 (IRVML)
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപകാണിക്കുന്നവൻ ഭാഗ്യവാൻ.
സദൃശ്യവാക്യങ്ങൾ 14 : 22 (IRVML)
ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 23 (IRVML)
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.
സദൃശ്യവാക്യങ്ങൾ 14 : 24 (IRVML)
ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.
സദൃശ്യവാക്യങ്ങൾ 14 : 25 (IRVML)
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു പറയുന്നവനോ വഞ്ചന ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 14 : 26 (IRVML)
യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും അഭയം ഉണ്ടാകും.
സദൃശ്യവാക്യങ്ങൾ 14 : 27 (IRVML)
യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും.
സദൃശ്യവാക്യങ്ങൾ 14 : 28 (IRVML)
പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം.
സദൃശ്യവാക്യങ്ങൾ 14 : 29 (IRVML)
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.
സദൃശ്യവാക്യങ്ങൾ 14 : 30 (IRVML)
ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.
സദൃശ്യവാക്യങ്ങൾ 14 : 31 (IRVML)
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 32 (IRVML)
ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന് മരണത്തിലും പ്രത്യാശയുണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 33 (IRVML)
വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.
സദൃശ്യവാക്യങ്ങൾ 14 : 34 (IRVML)
നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതയ്ക്ക് അപമാനം.
സദൃശ്യവാക്യങ്ങൾ 14 : 35 (IRVML)
ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.
❮
❯