സദൃശ്യവാക്യങ്ങൾ 15 : 1 (IRVML)
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; [QBR] കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 2 (IRVML)
ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; [QBR] മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 3 (IRVML)
യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; [QBR] ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 4 (IRVML)
നാവിന്റെ ശാന്തത ജീവവൃക്ഷം; [QBR] അതിന്റെ വക്രതയോ മനോവ്യസനം. [QBR]
സദൃശ്യവാക്യങ്ങൾ 15 : 5 (IRVML)
ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; [QBR] ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 6 (IRVML)
നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; [QBR] ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം. [QBR]
സദൃശ്യവാക്യങ്ങൾ 15 : 7 (IRVML)
ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; [QBR] മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. [QBR]
സദൃശ്യവാക്യങ്ങൾ 15 : 8 (IRVML)
ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; [QBR] നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. [QBR]
സദൃശ്യവാക്യങ്ങൾ 15 : 9 (IRVML)
ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; [QBR] എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 10 (IRVML)
സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; [QBR] ശാസന വെറുക്കുന്നവൻ മരിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 11 (IRVML)
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ [QBR] മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! [QBR]
സദൃശ്യവാക്യങ്ങൾ 15 : 12 (IRVML)
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; [QBR] ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 15 : 13 (IRVML)
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; [QBR] ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 14 (IRVML)
വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; [QBR] മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 15 (IRVML)
പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; [QBR] സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. [QBR]
സദൃശ്യവാക്യങ്ങൾ 15 : 16 (IRVML)
ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ [QBR] യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. [QBR]
സദൃശ്യവാക്യങ്ങൾ 15 : 17 (IRVML)
വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ [QBR] സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 15 : 18 (IRVML)
ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; [QBR] ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 19 (IRVML)
മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; [QBR] നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 15 : 20 (IRVML)
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; [QBR] മൂഢനോ അമ്മയെ നിന്ദിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 21 (IRVML)
ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; [QBR] വിവേകിയോ ചൊവ്വായി നടക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 22 (IRVML)
ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; [QBR] ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 23 (IRVML)
താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; [QBR] തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! [QBR]
സദൃശ്യവാക്യങ്ങൾ 15 : 24 (IRVML)
ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു; [QBR] കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 25 (IRVML)
അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; [QBR] വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 26 (IRVML)
ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; [QBR] ദയാവാക്കോ നിർമ്മലം. [QBR]
സദൃശ്യവാക്യങ്ങൾ 15 : 27 (IRVML)
ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; [QBR] കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 28 (IRVML)
നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; [QBR] ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 29 (IRVML)
യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; [QBR] നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 30 (IRVML)
കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; [QBR] നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 31 (IRVML)
ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ [QBR] ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 15 : 32 (IRVML)
പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; [QBR] ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 15 : 33 (IRVML)
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; [QBR] മാനത്തിന് വിനയം മുന്നോടിയാകുന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33

BG:

Opacity:

Color:


Size:


Font: