സദൃശ്യവാക്യങ്ങൾ 21 : 1 (IRVML)
രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു; [QBR] തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 2 (IRVML)
മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; [QBR] യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 3 (IRVML)
നീതിയും ന്യായവും പ്രവർത്തിക്കുന്നത് [QBR] യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം. [QBR]
സദൃശ്യവാക്യങ്ങൾ 21 : 4 (IRVML)
ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും [QBR] ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 21 : 5 (IRVML)
ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേയ്ക്ക് നയിക്കുന്നു; [QBR] തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേയ്ക്ക് പോകുവാൻ ബദ്ധപ്പെടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 6 (IRVML)
കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; [QBR] അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 7 (IRVML)
ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു; [QBR] ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 21 : 8 (IRVML)
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; [QBR] നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 21 : 9 (IRVML)
ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ [QBR] മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 21 : 10 (IRVML)
ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; [QBR] അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 21 : 11 (IRVML)
പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; [QBR] ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 21 : 12 (IRVML)
നീതിമാനായ ദൈവം ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവയ്ക്കുന്നു; [QBR] ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 13 (IRVML)
എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ [QBR] വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 21 : 14 (IRVML)
രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും [QBR] മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 15 (IRVML)
ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും [QBR] ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 16 (IRVML)
വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ [QBR] മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. [QBR]
സദൃശ്യവാക്യങ്ങൾ 21 : 17 (IRVML)
ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; [QBR] വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 21 : 18 (IRVML)
ദുഷ്ടൻ നീതിമാന് മറുവിലയാകും; [QBR] അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. [QBR]
സദൃശ്യവാക്യങ്ങൾ 21 : 19 (IRVML)
ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും [QBR] നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 21 : 20 (IRVML)
ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; [QBR] മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 21 (IRVML)
നീതിയും ദയയും പിന്തുടരുന്നവൻ [QBR] ജീവനും നീതിയും മാനവും കണ്ടെത്തും. [QBR]
സദൃശ്യവാക്യങ്ങൾ 21 : 22 (IRVML)
ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും [QBR] അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 23 (IRVML)
വായും നാവും സൂക്ഷിക്കുന്നവൻ [QBR] തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 24 (IRVML)
നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു; [QBR] അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 25 (IRVML)
മടിയന്റെ കൊതി അവന് മരണകാരണം; [QBR] വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 21 : 26 (IRVML)
ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; [QBR] എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 27 (IRVML)
ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; [QBR] അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! [QBR]
സദൃശ്യവാക്യങ്ങൾ 21 : 28 (IRVML)
കള്ളസ്സാക്ഷി നശിച്ചുപോകും; [QBR] ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. [QBR]
സദൃശ്യവാക്യങ്ങൾ 21 : 29 (IRVML)
ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; [QBR] നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 21 : 30 (IRVML)
യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, [QBR] ബുദ്ധിയുമില്ല, ആലോചനയുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 21 : 31 (IRVML)
കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; [QBR] ജയം യഹോവയിൽ നിന്ന് വരുന്നു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: