സദൃശ്യവാക്യങ്ങൾ 22 : 1 (IRVML)
അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും [QBR] വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 2 (IRVML)
ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്; [QBR] അവരുടെ സൃഷ്ടാവ് യഹോവ തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 3 (IRVML)
വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; [QBR] അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 22 : 4 (IRVML)
താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം [QBR] ധനവും മാനവും ജീവനും ആകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 22 : 5 (IRVML)
വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; [QBR] തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 6 (IRVML)
ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; [QBR] അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 22 : 7 (IRVML)
ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; [QBR] കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 8 (IRVML)
നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; [QBR] അവന്റെ കോപത്തിന്റെ വടി വിഫലമാകും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 9 (IRVML)
ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; [QBR] കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 10 (IRVML)
പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; [QBR] കലഹവും നിന്ദയും നിന്നുപോകും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 11 (IRVML)
ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; [QBR] രാജാവ് അവന്റെ സ്നേഹിതൻ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 12 (IRVML)
യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; [QBR] ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 22 : 13 (IRVML)
“വെളിയിൽ സിംഹം ഉണ്ട്, [QBR] വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 22 : 14 (IRVML)
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; [QBR] യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 15 (IRVML)
ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; [QBR] ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 16 (IRVML)
ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും [QBR] ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 17 (IRVML)
ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; [QBR] എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 22 : 18 (IRVML)
അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും [QBR] നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം. [QBR]
സദൃശ്യവാക്യങ്ങൾ 22 : 19 (IRVML)
നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് [QBR] ഞാൻ ഇന്ന് നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 22 : 20 (IRVML)
നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം [QBR] നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ [QBR]
സദൃശ്യവാക്യങ്ങൾ 22 : 21 (IRVML)
ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ [QBR] ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 22 : 22 (IRVML)
എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; [QBR] അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 23 (IRVML)
യഹോവ അവരുടെ വ്യവഹാരം നടത്തും; [QBR] അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. [QBR]
സദൃശ്യവാക്യങ്ങൾ 22 : 24 (IRVML)
കോപശീലനോടു സഖിത്വമരുത്; [QBR] ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 25 (IRVML)
നീ അവന്റെ വഴികളെ പഠിക്കുവാനും [QBR] നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 26 (IRVML)
നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും [QBR] കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 27 (IRVML)
വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട് [QBR] നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? [QBR]
സദൃശ്യവാക്യങ്ങൾ 22 : 28 (IRVML)
നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന [QBR] പണ്ടത്തെ അതിര് നീ മാറ്റരുത്. [QBR]
സദൃശ്യവാക്യങ്ങൾ 22 : 29 (IRVML)
പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? [QBR] അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; [QBR] നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കുകയില്ല. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

BG:

Opacity:

Color:


Size:


Font: