സദൃശ്യവാക്യങ്ങൾ 23 : 1 (IRVML)
നീ അധിപതിയോടുകൂടെടി ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക.
സദൃശ്യവാക്യങ്ങൾ 23 : 2 (IRVML)
നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
സദൃശ്യവാക്യങ്ങൾ 23 : 3 (IRVML)
അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ.
സദൃശ്യവാക്യങ്ങൾ 23 : 4 (IRVML)
ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക.
സദൃശ്യവാക്യങ്ങൾ 23 : 5 (IRVML)
നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും.
സദൃശ്യവാക്യങ്ങൾ 23 : 6 (IRVML)
കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
സദൃശ്യവാക്യങ്ങൾ 23 : 7 (IRVML)
അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
സദൃശ്യവാക്യങ്ങൾ 23 : 8 (IRVML)
നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
സദൃശ്യവാക്യങ്ങൾ 23 : 9 (IRVML)
ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
സദൃശ്യവാക്യങ്ങൾ 23 : 10 (IRVML)
പണ്ടേയുള്ള അതിര് നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
സദൃശ്യവാക്യങ്ങൾ 23 : 11 (IRVML)
അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
സദൃശ്യവാക്യങ്ങൾ 23 : 12 (IRVML)
നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
സദൃശ്യവാക്യങ്ങൾ 23 : 13 (IRVML)
ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
സദൃശ്യവാക്യങ്ങൾ 23 : 14 (IRVML)
വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
സദൃശ്യവാക്യങ്ങൾ 23 : 15 (IRVML)
മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
സദൃശ്യവാക്യങ്ങൾ 23 : 16 (IRVML)
നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
സദൃശ്യവാക്യങ്ങൾ 23 : 17 (IRVML)
നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക.
സദൃശ്യവാക്യങ്ങൾ 23 : 18 (IRVML)
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരുകയുമില്ല.
സദൃശ്യവാക്യങ്ങൾ 23 : 19 (IRVML)
മകനേ, കേട്ട് ജ്ഞാനം പഠിക്കുക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.
സദൃശ്യവാക്യങ്ങൾ 23 : 20 (IRVML)
നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
സദൃശ്യവാക്യങ്ങൾ 23 : 21 (IRVML)
കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.
സദൃശ്യവാക്യങ്ങൾ 23 : 22 (IRVML)
നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
സദൃശ്യവാക്യങ്ങൾ 23 : 23 (IRVML)
നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
സദൃശ്യവാക്യങ്ങൾ 23 : 24 (IRVML)
നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
സദൃശ്യവാക്യങ്ങൾ 23 : 25 (IRVML)
നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 23 : 26 (IRVML)
മകനേ, നിന്റെ ഹൃദയം എനിക്ക് തരുക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 23 : 27 (IRVML)
വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
സദൃശ്യവാക്യങ്ങൾ 23 : 28 (IRVML)
അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 23 : 29 (IRVML)
ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?
സദൃശ്യവാക്യങ്ങൾ 23 : 30 (IRVML)
വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.
സദൃശ്യവാക്യങ്ങൾ 23 : 31 (IRVML)
വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.
സദൃശ്യവാക്യങ്ങൾ 23 : 32 (IRVML)
ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
സദൃശ്യവാക്യങ്ങൾ 23 : 33 (IRVML)
നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
സദൃശ്യവാക്യങ്ങൾ 23 : 34 (IRVML)
നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
സദൃശ്യവാക്യങ്ങൾ 23 : 35 (IRVML)
“അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും” എന്ന് നീ പറയും.
❮
❯