സദൃശ്യവാക്യങ്ങൾ 27 : 1 (IRVML)
നാളെയെച്ചൊല്ലി പ്രശംസിക്കരുത്; [QBR] ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 2 (IRVML)
നിന്റെ വായല്ല മറ്റൊരുത്തൻ, [QBR] നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 3 (IRVML)
കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; [QBR] ഒരു ഭോഷന്റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. [QBR]
സദൃശ്യവാക്യങ്ങൾ 27 : 4 (IRVML)
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; [QBR] അസൂയയ്ക്കു മുമ്പിൽ ആർക്ക് നില്ക്കാം? [QBR]
സദൃശ്യവാക്യങ്ങൾ 27 : 5 (IRVML)
മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 27 : 6 (IRVML)
സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; [QBR] ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം. [QBR]
സദൃശ്യവാക്യങ്ങൾ 27 : 7 (IRVML)
തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; [QBR] വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. [QBR]
സദൃശ്യവാക്യങ്ങൾ 27 : 8 (IRVML)
കൂടുവിട്ടലയുന്ന പക്ഷിയും [QBR] നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 9 (IRVML)
തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; [QBR] സ്നേഹിതന്റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 10 (IRVML)
നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; [QBR] നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്; [QBR] ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. [QBR]
സദൃശ്യവാക്യങ്ങൾ 27 : 11 (IRVML)
മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് [QBR] നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 27 : 12 (IRVML)
വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; [QBR] അല്പബുദ്ധികളോ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 27 : 13 (IRVML)
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ളുക; [QBR] പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. [QBR]
സദൃശ്യവാക്യങ്ങൾ 27 : 14 (IRVML)
അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ [QBR] ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 27 : 15 (IRVML)
പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും [QBR] കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 16 (IRVML)
അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; [QBR] തന്റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 17 (IRVML)
ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു; [QBR] മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 27 : 18 (IRVML)
അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; [QBR] യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 27 : 19 (IRVML)
വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; [QBR] മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 27 : 20 (IRVML)
പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; [QBR] മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല. [QBR]
സദൃശ്യവാക്യങ്ങൾ 27 : 21 (IRVML)
വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; [QBR] മനുഷ്യനോ അവന്റെ പ്രശംസ. [QBR]
സദൃശ്യവാക്യങ്ങൾ 27 : 22 (IRVML)
ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും [QBR] അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല. [QBR]
സദൃശ്യവാക്യങ്ങൾ 27 : 23 (IRVML)
നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; [QBR] നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവയ്ക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 27 : 24 (IRVML)
സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; [QBR] കിരീടം തലമുറതലമുറയോളം ഇരിക്കുമോ? [QBR]
സദൃശ്യവാക്യങ്ങൾ 27 : 25 (IRVML)
പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; [QBR] പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 27 : 26 (IRVML)
കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും [QBR] കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 27 : 27 (IRVML)
കോലാടുകളുടെ പാല് നിന്റെ ആഹാരത്തിനും [QBR] നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും [QBR] നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27

BG:

Opacity:

Color:


Size:


Font: