സദൃശ്യവാക്യങ്ങൾ 31 : 1 (IRVML)
ലെമൂവേൽരാജാവിന്റെ വചനങ്ങൾ; [QBR] അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 2 (IRVML)
മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? [QBR] എന്റെ നേർച്ചകളുടെ മകനേ, എന്ത്? [QBR]
സദൃശ്യവാക്യങ്ങൾ 31 : 3 (IRVML)
സ്ത്രീകൾക്ക് നിന്റെ ബലത്തെയും [QBR] രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 4 (IRVML)
വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; [QBR] ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല; [QBR] മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല. [QBR]
സദൃശ്യവാക്യങ്ങൾ 31 : 5 (IRVML)
അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും [QBR] പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 6 (IRVML)
നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും [QBR] മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 31 : 7 (IRVML)
അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും [QBR] തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ. [QBR]
സദൃശ്യവാക്യങ്ങൾ 31 : 8 (IRVML)
ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; [QBR] ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 31 : 9 (IRVML)
നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; [QBR] എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 31 : 10 (IRVML)
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? [QBR] അവളുടെ വില മുത്തുകളിലും ഏറിയത്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 11 (IRVML)
ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; [QBR] അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 31 : 12 (IRVML)
അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും [QBR] അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 13 (IRVML)
അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് [QBR] താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 14 (IRVML)
അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; [QBR] ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 15 (IRVML)
അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും [QBR] വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 16 (IRVML)
അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; [QBR] സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 17 (IRVML)
അവൾ ബലംകൊണ്ട് അര മുറുക്കുകയും [QBR] ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 18 (IRVML)
തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; [QBR] അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 31 : 19 (IRVML)
അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; [QBR] അവളുടെ വിരൽ തക്ളി പിടിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 20 (IRVML)
അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; [QBR] ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 21 (IRVML)
തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; [QBR] അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. [QBR]
സദൃശ്യവാക്യങ്ങൾ 31 : 22 (IRVML)
അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു; [QBR] ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 23 (IRVML)
ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ [QBR] അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 24 (IRVML)
അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; [QBR] അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 25 (IRVML)
ബലവും മഹിമയും അവളുടെ ഉടുപ്പ്; [QBR] ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 31 : 26 (IRVML)
അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; [QBR] ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. [QBR]
സദൃശ്യവാക്യങ്ങൾ 31 : 27 (IRVML)
വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; [QBR] അലസതയുടെ ഭക്ഷണം കഴിക്കുന്നതുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 31 : 28 (IRVML)
അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു; [QBR] അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്: [QBR]
സദൃശ്യവാക്യങ്ങൾ 31 : 29 (IRVML)
“അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്; [QBR] നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”. [QBR]
സദൃശ്യവാക്യങ്ങൾ 31 : 30 (IRVML)
ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; [QBR] യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. [QBR]
സദൃശ്യവാക്യങ്ങൾ 31 : 31 (IRVML)
അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; [QBR] അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: