സദൃശ്യവാക്യങ്ങൾ 5 : 1 (IRVML)
മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും [QBR] നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും [QBR]
സദൃശ്യവാക്യങ്ങൾ 5 : 2 (IRVML)
ജ്ഞാനം ശ്രദ്ധിച്ച് [QBR] എന്റെ തിരിച്ചറിവിലേക്ക് ചെവി ചായിക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 5 : 3 (IRVML)
പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; [QBR] അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 5 : 4 (IRVML)
പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും [QBR] ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. [QBR]
സദൃശ്യവാക്യങ്ങൾ 5 : 5 (IRVML)
അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; [QBR] അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 5 : 6 (IRVML)
ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം [QBR] അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. [QBR]
സദൃശ്യവാക്യങ്ങൾ 5 : 7 (IRVML)
ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; [QBR] എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്. [QBR]
സദൃശ്യവാക്യങ്ങൾ 5 : 8 (IRVML)
നിന്റെ വഴി അവളിൽ നിന്ന് അകറ്റുക; [QBR] അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 5 : 9 (IRVML)
നിന്റെ യൗവനശക്തി അന്യന്മാർക്കും [QBR] നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. [QBR]
സദൃശ്യവാക്യങ്ങൾ 5 : 10 (IRVML)
അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; [QBR] നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. [QBR]
സദൃശ്യവാക്യങ്ങൾ 5 : 11 (IRVML)
നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് [QBR] നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: [QBR]
സദൃശ്യവാക്യങ്ങൾ 5 : 12 (IRVML)
“അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും [QBR] എന്റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ!. [QBR]
സദൃശ്യവാക്യങ്ങൾ 5 : 13 (IRVML)
എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; [QBR] എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല. [QBR]
സദൃശ്യവാക്യങ്ങൾ 5 : 14 (IRVML)
സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” [QBR] എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്. [QBR]
സദൃശ്യവാക്യങ്ങൾ 5 : 15 (IRVML)
നിന്റെ സ്വന്തം ജലാശയത്തിലെ ജലവും [QBR] സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 5 : 16 (IRVML)
നിന്റെ ഉറവുകൾ വെളിയിലേക്കും [QBR] നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ? [QBR]
സദൃശ്യവാക്യങ്ങൾ 5 : 17 (IRVML)
അവ നിനക്കും അന്യന്മാർക്കും കൂടെയല്ല [QBR] നിനക്ക് മാത്രമേ ഇരിക്കാവു. [QBR]
സദൃശ്യവാക്യങ്ങൾ 5 : 18 (IRVML)
നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; [QBR] നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. [QBR]
സദൃശ്യവാക്യങ്ങൾ 5 : 19 (IRVML)
കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ [QBR] അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; [QBR] അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക. [QBR]
സദൃശ്യവാക്യങ്ങൾ 5 : 20 (IRVML)
മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും [QBR] അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? [QBR]
സദൃശ്യവാക്യങ്ങൾ 5 : 21 (IRVML)
മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; [QBR] അവന്റെ നടപ്പ് എല്ലാം അവൻ ശോധന ചെയ്യുന്നു. [QBR]
സദൃശ്യവാക്യങ്ങൾ 5 : 22 (IRVML)
ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടികൂടും; [QBR] തന്റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. [QBR]
സദൃശ്യവാക്യങ്ങൾ 5 : 23 (IRVML)
പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; [QBR] മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

BG:

Opacity:

Color:


Size:


Font: