സങ്കീർത്തനങ്ങൾ 107 : 1 (IRVML)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്!
സങ്കീർത്തനങ്ങൾ 107 : 2 (IRVML)
യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
സങ്കീർത്തനങ്ങൾ 107 : 3 (IRVML)
ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
സങ്കീർത്തനങ്ങൾ 107 : 4 (IRVML)
അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
സങ്കീർത്തനങ്ങൾ 107 : 5 (IRVML)
അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
സങ്കീർത്തനങ്ങൾ 107 : 6 (IRVML)
അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
സങ്കീർത്തനങ്ങൾ 107 : 7 (IRVML)
അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ശരിയായ വഴിയിൽ നടത്തി.
സങ്കീർത്തനങ്ങൾ 107 : 8 (IRVML)
അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 107 : 9 (IRVML)
അവൻ ആർത്തിയുള്ളവന് തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 107 : 10 (IRVML)
ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു.
സങ്കീർത്തനങ്ങൾ 107 : 11 (IRVML)
അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
സങ്കീർത്തനങ്ങൾ 107 : 12 (IRVML)
അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
സങ്കീർത്തനങ്ങൾ 107 : 13 (IRVML)
അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 107 : 14 (IRVML)
അവൻ അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
സങ്കീർത്തനങ്ങൾ 107 : 15 (IRVML)
അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 107 : 16 (IRVML)
അവൻ താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 107 : 17 (IRVML)
ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
സങ്കീർത്തനങ്ങൾ 107 : 18 (IRVML)
അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.
സങ്കീർത്തനങ്ങൾ 107 : 19 (IRVML)
അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
സങ്കീർത്തനങ്ങൾ 107 : 20 (IRVML)
അവൻ തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
സങ്കീർത്തനങ്ങൾ 107 : 21 (IRVML)
അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 107 : 22 (IRVML)
അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി അവന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107 : 23 (IRVML)
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
സങ്കീർത്തനങ്ങൾ 107 : 24 (IRVML)
അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ അവന്റെ അത്ഭുതങ്ങളും കണ്ടു.
സങ്കീർത്തനങ്ങൾ 107 : 25 (IRVML)
അവൻ കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.
സങ്കീർത്തനങ്ങൾ 107 : 26 (IRVML)
അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
സങ്കീർത്തനങ്ങൾ 107 : 27 (IRVML)
അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
സങ്കീർത്തനങ്ങൾ 107 : 28 (IRVML)
അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്ന് വിടുവിച്ചു.
സങ്കീർത്തനങ്ങൾ 107 : 29 (IRVML)
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
സങ്കീർത്തനങ്ങൾ 107 : 30 (IRVML)
ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
സങ്കീർത്തനങ്ങൾ 107 : 31 (IRVML)
അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 107 : 32 (IRVML)
അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107 : 33 (IRVML)
നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
സങ്കീർത്തനങ്ങൾ 107 : 34 (IRVML)
നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.
സങ്കീർത്തനങ്ങൾ 107 : 35 (IRVML)
അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
സങ്കീർത്തനങ്ങൾ 107 : 36 (IRVML)
വിശന്നവരെ അവൻ അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കുകയും
സങ്കീർത്തനങ്ങൾ 107 : 37 (IRVML)
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 107 : 38 (IRVML)
അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
സങ്കീർത്തനങ്ങൾ 107 : 39 (IRVML)
പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
സങ്കീർത്തനങ്ങൾ 107 : 40 (IRVML)
അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 107 : 41 (IRVML)
അവൻ ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
സങ്കീർത്തനങ്ങൾ 107 : 42 (IRVML)
നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ്പൊത്തും.
സങ്കീർത്തനങ്ങൾ 107 : 43 (IRVML)
ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43