സങ്കീർത്തനങ്ങൾ 108 : 1 (IRVML)
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; [QBR] ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും. [QBR]
സങ്കീർത്തനങ്ങൾ 108 : 2 (IRVML)
വീണയും കിന്നരവുമേ, ഉണരുവിൻ; [QBR] അതിരാവിലെ ഞാൻ തന്നെ ഉണരും. [QBR]
സങ്കീർത്തനങ്ങൾ 108 : 3 (IRVML)
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; [QBR] ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും. [QBR]
സങ്കീർത്തനങ്ങൾ 108 : 4 (IRVML)
നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; [QBR] നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. [QBR]
സങ്കീർത്തനങ്ങൾ 108 : 5 (IRVML)
ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ; [QBR] നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 108 : 6 (IRVML)
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് [QBR] നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. [QBR]
സങ്കീർത്തനങ്ങൾ 108 : 7 (IRVML)
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ [QBR] ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും. [QBR]
സങ്കീർത്തനങ്ങൾ 108 : 8 (IRVML)
ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; [QBR] എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 108 : 9 (IRVML)
മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം; [QBR] ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; [QBR] ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.” [QBR]
സങ്കീർത്തനങ്ങൾ 108 : 10 (IRVML)
ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? [QBR] ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും? [QBR]
സങ്കീർത്തനങ്ങൾ 108 : 11 (IRVML)
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? [QBR] ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. [QBR]
സങ്കീർത്തനങ്ങൾ 108 : 12 (IRVML)
വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ; [QBR] മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?. [QBR]
സങ്കീർത്തനങ്ങൾ 108 : 13 (IRVML)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; [QBR] അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. [PE]

1 2 3 4 5 6 7 8 9 10 11 12 13

BG:

Opacity:

Color:


Size:


Font: