സങ്കീർത്തനങ്ങൾ 113 : 1 (IRVML)
യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 113 : 2 (IRVML)
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
സങ്കീർത്തനങ്ങൾ 113 : 3 (IRVML)
സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 113 : 4 (IRVML)
യഹോവ സകലജനതകൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 113 : 5 (IRVML)
ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?
സങ്കീർത്തനങ്ങൾ 113 : 6 (IRVML)
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113 : 7 (IRVML)
അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
സങ്കീർത്തനങ്ങൾ 113 : 8 (IRVML)
പ്രഭുക്കന്മാരോടുകൂടി, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.
സങ്കീർത്തനങ്ങൾ 113 : 9 (IRVML)
അവൻ മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.
❮
❯