സങ്കീർത്തനങ്ങൾ 114 : 1 (IRVML)
യിസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
സങ്കീർത്തനങ്ങൾ 114 : 2 (IRVML)
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു.
സങ്കീർത്തനങ്ങൾ 114 : 3 (IRVML)
സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
സങ്കീർത്തനങ്ങൾ 114 : 4 (IRVML)
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സങ്കീർത്തനങ്ങൾ 114 : 5 (IRVML)
സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
സങ്കീർത്തനങ്ങൾ 114 : 6 (IRVML)
പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?.
സങ്കീർത്തനങ്ങൾ 114 : 7 (IRVML)
ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
സങ്കീർത്തനങ്ങൾ 114 : 8 (IRVML)
അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

1 2 3 4 5 6 7 8