സങ്കീർത്തനങ്ങൾ 118 : 1 (IRVML)
യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കുമുള്ളത്.
സങ്കീർത്തനങ്ങൾ 118 : 2 (IRVML)
അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
സങ്കീർത്തനങ്ങൾ 118 : 3 (IRVML)
അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
സങ്കീർത്തനങ്ങൾ 118 : 4 (IRVML)
അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
സങ്കീർത്തനങ്ങൾ 118 : 5 (IRVML)
ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
സങ്കീർത്തനങ്ങൾ 118 : 6 (IRVML)
യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്തു ചെയ്യും?
സങ്കീർത്തനങ്ങൾ 118 : 7 (IRVML)
എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
സങ്കീർത്തനങ്ങൾ 118 : 8 (IRVML)
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
സങ്കീർത്തനങ്ങൾ 118 : 9 (IRVML)
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
സങ്കീർത്തനങ്ങൾ 118 : 10 (IRVML)
സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
സങ്കീർത്തനങ്ങൾ 118 : 11 (IRVML)
അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
സങ്കീർത്തനങ്ങൾ 118 : 12 (IRVML)
അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
സങ്കീർത്തനങ്ങൾ 118 : 13 (IRVML)
ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
സങ്കീർത്തനങ്ങൾ 118 : 14 (IRVML)
യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്ക് രക്ഷയായും തീർന്നു.
സങ്കീർത്തനങ്ങൾ 118 : 15 (IRVML)
ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 118 : 16 (IRVML)
യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 118 : 17 (IRVML)
ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
സങ്കീർത്തനങ്ങൾ 118 : 18 (IRVML)
യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
സങ്കീർത്തനങ്ങൾ 118 : 19 (IRVML)
നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 118 : 20 (IRVML)
യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
സങ്കീർത്തനങ്ങൾ 118 : 21 (IRVML)
നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 118 : 22 (IRVML)
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 118 : 23 (IRVML)
ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 118 : 24 (IRVML)
ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
സങ്കീർത്തനങ്ങൾ 118 : 25 (IRVML)
യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
സങ്കീർത്തനങ്ങൾ 118 : 26 (IRVML)
യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 118 : 27 (IRVML)
യഹോവ തന്നെ ദൈവം; അവൻ നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
സങ്കീർത്തനങ്ങൾ 118 : 28 (IRVML)
നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
സങ്കീർത്തനങ്ങൾ 118 : 29 (IRVML)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29