സങ്കീർത്തനങ്ങൾ 119 : 1 (IRVML)
ആലേഫ്. യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 119 : 2 (IRVML)
അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 119 : 3 (IRVML)
അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നെ നടക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 4 (IRVML)
നിന്റെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് നീ അവ കല്പിച്ചുതന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 5 (IRVML)
നിന്റെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.
സങ്കീർത്തനങ്ങൾ 119 : 6 (IRVML)
നിന്റെ സകലകല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചുപോകുകയില്ല.
സങ്കീർത്തനങ്ങൾ 119 : 7 (IRVML)
നിന്റെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 119 : 8 (IRVML)
ഞാൻ നിന്റെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 9 (IRVML)
ബേത്ത്. ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.
സങ്കീർത്തനങ്ങൾ 119 : 10 (IRVML)
ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.
സങ്കീർത്തനങ്ങൾ 119 : 11 (IRVML)
ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 12 (IRVML)
യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
സങ്കീർത്തനങ്ങൾ 119 : 13 (IRVML)
ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായിൽ നിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 14 (IRVML)
ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 15 (IRVML)
ഞാൻ നിന്റെ പ്രമാണങ്ങൾ ധ്യാനിക്കുകയും നിന്റെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 119 : 16 (IRVML)
ഞാൻ നിന്റെ ചട്ടങ്ങളിൽ പ്രമോദിക്കും; നിന്റെ വചനം മറക്കുകയുമില്ല.
സങ്കീർത്തനങ്ങൾ 119 : 17 (IRVML)
ഗീമെൽ. ജീവിച്ചിരുന്ന് നിന്റെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ.
സങ്കീർത്തനങ്ങൾ 119 : 18 (IRVML)
നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ.
സങ്കീർത്തനങ്ങൾ 119 : 19 (IRVML)
ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 20 (IRVML)
നിന്റെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്റെ മനസ്സു തകർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 21 (IRVML)
നിന്റെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർസിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 22 (IRVML)
നിന്ദയും അപമാനവും എന്നോട് അകറ്റണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 23 (IRVML)
പ്രഭുക്കന്മാരും കൂടിയിരുന്ന് എനിക്കു വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 24 (IRVML)
നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു.
സങ്കീർത്തനങ്ങൾ 119 : 25 (IRVML)
ദാലെത്ത്. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 26 (IRVML)
എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 119 : 27 (IRVML)
നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
സങ്കീർത്തനങ്ങൾ 119 : 28 (IRVML)
എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 29 (IRVML)
ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ; നിന്റെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 30 (IRVML)
വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 31 (IRVML)
ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 32 (IRVML)
നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.
സങ്കീർത്തനങ്ങൾ 119 : 33 (IRVML)
ഹേ. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119 : 34 (IRVML)
ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 35 (IRVML)
നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 119 : 36 (IRVML)
ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കണമേ.
സങ്കീർത്തനങ്ങൾ 119 : 37 (IRVML)
വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 38 (IRVML)
നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 119 : 39 (IRVML)
ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; നിന്റെ വിധികൾ നല്ലവയല്ലയോ?.
സങ്കീർത്തനങ്ങൾ 119 : 40 (IRVML)
ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 41 (IRVML)
വൗ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 119 : 42 (IRVML)
ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
സങ്കീർത്തനങ്ങൾ 119 : 43 (IRVML)
ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
സങ്കീർത്തനങ്ങൾ 119 : 44 (IRVML)
അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119 : 45 (IRVML)
നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
സങ്കീർത്തനങ്ങൾ 119 : 46 (IRVML)
ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
സങ്കീർത്തനങ്ങൾ 119 : 47 (IRVML)
ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 48 (IRVML)
എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 49 (IRVML)
സയിൻ. എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.
സങ്കീർത്തനങ്ങൾ 119 : 50 (IRVML)
നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 51 (IRVML)
അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
സങ്കീർത്തനങ്ങൾ 119 : 52 (IRVML)
യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 53 (IRVML)
നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 54 (IRVML)
ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
സങ്കീർത്തനങ്ങൾ 119 : 55 (IRVML)
യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 56 (IRVML)
നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 57 (IRVML)
ഹേത്ത്. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 119 : 58 (IRVML)
പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.
സങ്കീർത്തനങ്ങൾ 119 : 59 (IRVML)
ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 60 (IRVML)
നിന്റെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;
സങ്കീർത്തനങ്ങൾ 119 : 61 (IRVML)
ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 62 (IRVML)
നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
സങ്കീർത്തനങ്ങൾ 119 : 63 (IRVML)
നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.
സങ്കീർത്തനങ്ങൾ 119 : 64 (IRVML)
യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
സങ്കീർത്തനങ്ങൾ 119 : 65 (IRVML)
തേത്ത്. യഹോവേ, തിരുവചനപ്രകാരം നീ അടിയന് നന്മ ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 66 (IRVML)
നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 119 : 67 (IRVML)
കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 68 (IRVML)
നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 119 : 69 (IRVML)
അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
സങ്കീർത്തനങ്ങൾ 119 : 70 (IRVML)
അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 71 (IRVML)
നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
സങ്കീർത്തനങ്ങൾ 119 : 72 (IRVML)
ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
സങ്കീർത്തനങ്ങൾ 119 : 73 (IRVML)
യോദ്. തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 74 (IRVML)
തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 75 (IRVML)
യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 119 : 76 (IRVML)
അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.
സങ്കീർത്തനങ്ങൾ 119 : 77 (IRVML)
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 78 (IRVML)
കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 79 (IRVML)
നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
സങ്കീർത്തനങ്ങൾ 119 : 80 (IRVML)
ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119 : 81 (IRVML)
കഫ്. ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 82 (IRVML)
എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 83 (IRVML)
ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 84 (IRVML)
അടിയന്റെ ജീവകാലം എത്രനാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?
സങ്കീർത്തനങ്ങൾ 119 : 85 (IRVML)
നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 86 (IRVML)
നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 87 (IRVML)
അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
സങ്കീർത്തനങ്ങൾ 119 : 88 (IRVML)
നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119 : 89 (IRVML)
ലാമെദ്. യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 90 (IRVML)
നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 91 (IRVML)
അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
സങ്കീർത്തനങ്ങൾ 119 : 92 (IRVML)
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
സങ്കീർത്തനങ്ങൾ 119 : 93 (IRVML)
ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 94 (IRVML)
ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 95 (IRVML)
ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
സങ്കീർത്തനങ്ങൾ 119 : 96 (IRVML)
സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 97 (IRVML)
മേം. നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 98 (IRVML)
നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
സങ്കീർത്തനങ്ങൾ 119 : 99 (IRVML)
നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
സങ്കീർത്തനങ്ങൾ 119 : 100 (IRVML)
നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
സങ്കീർത്തനങ്ങൾ 119 : 101 (IRVML)
നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 102 (IRVML)
നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
സങ്കീർത്തനങ്ങൾ 119 : 103 (IRVML)
തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
സങ്കീർത്തനങ്ങൾ 119 : 104 (IRVML)
നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 105 (IRVML)
നൂൻ. നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
സങ്കീർത്തനങ്ങൾ 119 : 106 (IRVML)
നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
സങ്കീർത്തനങ്ങൾ 119 : 107 (IRVML)
ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 108 (IRVML)
യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
സങ്കീർത്തനങ്ങൾ 119 : 109 (IRVML)
ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 110 (IRVML)
ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 111 (IRVML)
ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 112 (IRVML)
നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 113 (IRVML)
സാമെക്. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 114 (IRVML)
നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 115 (IRVML)
എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
സങ്കീർത്തനങ്ങൾ 119 : 116 (IRVML)
ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
സങ്കീർത്തനങ്ങൾ 119 : 117 (IRVML)
ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
സങ്കീർത്തനങ്ങൾ 119 : 118 (IRVML)
നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 119 (IRVML)
ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 120 (IRVML)
നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119 : 121 (IRVML)
അയിൻ. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 122 (IRVML)
അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 123 (IRVML)
എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 124 (IRVML)
നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 119 : 125 (IRVML)
ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 126 (IRVML)
യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 127 (IRVML)
അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 128 (IRVML)
അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 129 (IRVML)
പേ. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 130 (IRVML)
നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 131 (IRVML)
നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 132 (IRVML)
തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
സങ്കീർത്തനങ്ങൾ 119 : 133 (IRVML)
എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
സങ്കീർത്തനങ്ങൾ 119 : 134 (IRVML)
മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
സങ്കീർത്തനങ്ങൾ 119 : 135 (IRVML)
അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
സങ്കീർത്തനങ്ങൾ 119 : 136 (IRVML)
അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
സങ്കീർത്തനങ്ങൾ 119 : 137 (IRVML)
സാദെ. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ.
സങ്കീർത്തനങ്ങൾ 119 : 138 (IRVML)
നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 139 (IRVML)
എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 140 (IRVML)
നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 141 (IRVML)
ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 142 (IRVML)
നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 143 (IRVML)
കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 144 (IRVML)
നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 145 (IRVML)
കോഫ്. ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119 : 146 (IRVML)
ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119 : 147 (IRVML)
ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 148 (IRVML)
തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 149 (IRVML)
നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 150 (IRVML)
ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 151 (IRVML)
യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ സകലവും സത്യം തന്നെ.
സങ്കീർത്തനങ്ങൾ 119 : 152 (IRVML)
നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 153 (IRVML)
രേശ്. എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 154 (IRVML)
എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 155 (IRVML)
രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 119 : 156 (IRVML)
യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 157 (IRVML)
എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
സങ്കീർത്തനങ്ങൾ 119 : 158 (IRVML)
ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 119 : 159 (IRVML)
നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 160 (IRVML)
നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ; നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
സങ്കീർത്തനങ്ങൾ 119 : 161 (IRVML)
ശീൻ. പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.
സങ്കീർത്തനങ്ങൾ 119 : 162 (IRVML)
വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 163 (IRVML)
ഞാൻ ഭോഷ്കു വെറുത്ത് അറയ്ക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 164 (IRVML)
നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 165 (IRVML)
നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.
സങ്കീർത്തനങ്ങൾ 119 : 166 (IRVML)
യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകൾ ഞാൻ ആചരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 167 (IRVML)
എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 119 : 168 (IRVML)
ഞാൻ നിന്റെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 119 : 169 (IRVML)
തൗ. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കണമേ.
സങ്കീർത്തനങ്ങൾ 119 : 170 (IRVML)
എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 119 : 171 (IRVML)
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
സങ്കീർത്തനങ്ങൾ 119 : 172 (IRVML)
നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.
സങ്കീർത്തനങ്ങൾ 119 : 173 (IRVML)
നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119 : 174 (IRVML)
യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
സങ്കീർത്തനങ്ങൾ 119 : 175 (IRVML)
നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119 : 176 (IRVML)
കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കണമേ; നിന്റെ കല്പനകൾ ഞാൻ മറക്കുന്നില്ല.
❮
❯