സങ്കീർത്തനങ്ങൾ 120 : 1 (IRVML)
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 120 : 2 (IRVML)
യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 120 : 3 (IRVML)
വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
സങ്കീർത്തനങ്ങൾ 120 : 4 (IRVML)
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
സങ്കീർത്തനങ്ങൾ 120 : 5 (IRVML)
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
സങ്കീർത്തനങ്ങൾ 120 : 6 (IRVML)
സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്കു മതിയായി.
സങ്കീർത്തനങ്ങൾ 120 : 7 (IRVML)
ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
❮
❯