സങ്കീർത്തനങ്ങൾ 122 : 1 (IRVML)
“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന് [QBR] അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. [QBR]
സങ്കീർത്തനങ്ങൾ 122 : 2 (IRVML)
യെരൂശലേമേ, ഞങ്ങളുടെ കാലുകൾ [QBR] നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 122 : 3 (IRVML)
തമ്മിൽ ഇണക്കിയ നഗരമായി [QBR] പണിതിരിക്കുന്ന യെരൂശലേമേ! [QBR]
സങ്കീർത്തനങ്ങൾ 122 : 4 (IRVML)
അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, [QBR] യിസ്രായേലിന് സാക്ഷ്യത്തിനായി [QBR] യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. [QBR]
സങ്കീർത്തനങ്ങൾ 122 : 5 (IRVML)
അവിടെ ന്യായാസനങ്ങൾ, [QBR] ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 122 : 6 (IRVML)
യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; [QBR] “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. [QBR]
സങ്കീർത്തനങ്ങൾ 122 : 7 (IRVML)
നിന്റെ കൊത്തളങ്ങളിൽ സമാധാനവും [QBR] നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. [QBR]
സങ്കീർത്തനങ്ങൾ 122 : 8 (IRVML)
എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം [QBR] നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും. [QBR]
സങ്കീർത്തനങ്ങൾ 122 : 9 (IRVML)
നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം [QBR] ഞാൻ നിന്റെ നന്മ അന്വേഷിക്കും. [PE]

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: