സങ്കീർത്തനങ്ങൾ 125 : 1 (IRVML)
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ [QBR] എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 125 : 2 (IRVML)
പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ [QBR] യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 125 : 3 (IRVML)
നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് [QBR] ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 125 : 4 (IRVML)
യഹോവേ, ഗുണവാന്മാർക്കും [QBR] ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ. [QBR]
സങ്കീർത്തനങ്ങൾ 125 : 5 (IRVML)
എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ [QBR] യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ. [QBR] യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ. [PE]

1 2 3 4 5

BG:

Opacity:

Color:


Size:


Font: