സങ്കീർത്തനങ്ങൾ 126 : 1 (IRVML)
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
സങ്കീർത്തനങ്ങൾ 126 : 2 (IRVML)
അന്ന് ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. “യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.
സങ്കീർത്തനങ്ങൾ 126 : 3 (IRVML)
യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 126 : 4 (IRVML)
യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.
സങ്കീർത്തനങ്ങൾ 126 : 5 (IRVML)
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
സങ്കീർത്തനങ്ങൾ 126 : 6 (IRVML)
കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.
❮
❯