സങ്കീർത്തനങ്ങൾ 129 : 1 (IRVML)
യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
സങ്കീർത്തനങ്ങൾ 129 : 2 (IRVML)
അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
സങ്കീർത്തനങ്ങൾ 129 : 3 (IRVML)
ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
സങ്കീർത്തനങ്ങൾ 129 : 4 (IRVML)
യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 129 : 5 (IRVML)
സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ.
സങ്കീർത്തനങ്ങൾ 129 : 6 (IRVML)
വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
സങ്കീർത്തനങ്ങൾ 129 : 7 (IRVML)
കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
സങ്കീർത്തനങ്ങൾ 129 : 8 (IRVML)
“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.
❮
❯