സങ്കീർത്തനങ്ങൾ 136 : 1 (IRVML)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; [QBR] അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 2 (IRVML)
ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 3 (IRVML)
കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 4 (IRVML)
ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 5 (IRVML)
ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 6 (IRVML)
ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 7 (IRVML)
വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 8 (IRVML)
പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 9 (IRVML)
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 10 (IRVML)
ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 11 (IRVML)
അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 12 (IRVML)
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 13 (IRVML)
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 14 (IRVML)
അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 15 (IRVML)
ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 16 (IRVML)
തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 17 (IRVML)
മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 18 (IRVML)
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 19 (IRVML)
അമോര്യരുടെ രാജാവായ സീഹോനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 20 (IRVML)
ബാശാൻ രാജാവായ ഓഗിനെയും - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 21 (IRVML)
അവരുടെ ദേശം അവകാശമായി കൊടുത്തു - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 22 (IRVML)
തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 23 (IRVML)
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 24 (IRVML)
നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 25 (IRVML)
സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [QBR]
സങ്കീർത്തനങ്ങൾ 136 : 26 (IRVML)
സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; [QBR] അവന്റെ ദയ എന്നേക്കുമുള്ളത്. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

BG:

Opacity:

Color:


Size:


Font: