സങ്കീർത്തനങ്ങൾ 140 : 1 (IRVML)
യഹോവേ, ദുഷ്ടമനുഷ്യരുടെ കൈയിൽ നിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
സങ്കീർത്തനങ്ങൾ 140 : 2 (IRVML)
അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
സങ്കീർത്തനങ്ങൾ 140 : 3 (IRVML)
അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷം ഉണ്ട്. QSS സേലാ.SE
സങ്കീർത്തനങ്ങൾ 140 : 4 (IRVML)
യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
സങ്കീർത്തനങ്ങൾ 140 : 5 (IRVML)
ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 140 : 6 (IRVML)
“നീ എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
സങ്കീർത്തനങ്ങൾ 140 : 7 (IRVML)
എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 140 : 8 (IRVML)
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 140 : 9 (IRVML)
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ.
സങ്കീർത്തനങ്ങൾ 140 : 10 (IRVML)
തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
സങ്കീർത്തനങ്ങൾ 140 : 11 (IRVML)
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
സങ്കീർത്തനങ്ങൾ 140 : 12 (IRVML)
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 140 : 13 (IRVML)
അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.

1 2 3 4 5 6 7 8 9 10 11 12 13