സങ്കീർത്തനങ്ങൾ 142 : 1 (IRVML)
ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.
സങ്കീർത്തനങ്ങൾ 142 : 2 (IRVML)
അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 142 : 3 (IRVML)
എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 142 : 4 (IRVML)
എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല.
സങ്കീർത്തനങ്ങൾ 142 : 5 (IRVML)
യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; “നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 142 : 6 (IRVML)
എന്റെ നിലവിളിക്ക് ചെവി തരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 142 : 7 (IRVML)
ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
❮
❯