സങ്കീർത്തനങ്ങൾ 148 : 1 (IRVML)
യഹോവയെ സ്തുതിക്കുവിൻ; സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 148 : 2 (IRVML)
അവന്റെ സകല ദൂതന്മാരുമേ, അവനെ സ്തുതിക്കുവിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിക്കുവിൻ;
സങ്കീർത്തനങ്ങൾ 148 : 3 (IRVML)
സൂര്യചന്ദ്രന്മാരെ അവനെ സ്തുതിക്കുവിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 148 : 4 (IRVML)
സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളവയേ, അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 148 : 5 (IRVML)
അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 148 : 6 (IRVML)
അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 148 : 7 (IRVML)
തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 148 : 8 (IRVML)
തീയും കല്മഴയും ഹിമവും, കാർമേഘവും അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
സങ്കീർത്തനങ്ങൾ 148 : 9 (IRVML)
പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
സങ്കീർത്തനങ്ങൾ 148 : 10 (IRVML)
മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
സങ്കീർത്തനങ്ങൾ 148 : 11 (IRVML)
ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
സങ്കീർത്തനങ്ങൾ 148 : 12 (IRVML)
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
സങ്കീർത്തനങ്ങൾ 148 : 13 (IRVML)
ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 148 : 14 (IRVML)
തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.

1 2 3 4 5 6 7 8 9 10 11 12 13 14