സങ്കീർത്തനങ്ങൾ 15 : 1 (IRVML)
യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
സങ്കീർത്തനങ്ങൾ 15 : 2 (IRVML)
നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
സങ്കീർത്തനങ്ങൾ 15 : 3 (IRVML)
നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
സങ്കീർത്തനങ്ങൾ 15 : 4 (IRVML)
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
സങ്കീർത്തനങ്ങൾ 15 : 5 (IRVML)
തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
❮
❯