സങ്കീർത്തനങ്ങൾ 150 : 1 (IRVML)
യഹോവയെ സ്തുതിക്കുവിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിക്കുവിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 : 2 (IRVML)
അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിക്കുവിൻ; അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 : 3 (IRVML)
കാഹളനാദത്തോടെ അവനെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടും കൂടി അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 : 4 (IRVML)
തപ്പിനോടും നൃത്തത്തോടും കൂടി അവനെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 : 5 (IRVML)
ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 : 6 (IRVML)
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.
❮
❯