സങ്കീർത്തനങ്ങൾ 2 : 1 (IRVML)
ജനതകൾ കലഹിക്കുന്നതും [QBR] വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? [QBR]
സങ്കീർത്തനങ്ങൾ 2 : 2 (IRVML)
യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി [QBR] ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും [QBR] അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: [QBR]
സങ്കീർത്തനങ്ങൾ 2 : 3 (IRVML)
“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് [QBR] അവരുടെ കയറുകൾ എറിഞ്ഞുകളയുക.” [QBR]
സങ്കീർത്തനങ്ങൾ 2 : 4 (IRVML)
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; [QBR] കർത്താവ് അവരെ പരിഹസിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 2 : 5 (IRVML)
അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; [QBR] ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. [QBR]
സങ്കീർത്തനങ്ങൾ 2 : 6 (IRVML)
“എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ [QBR] ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” [QBR]
സങ്കീർത്തനങ്ങൾ 2 : 7 (IRVML)
ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; [QBR] യഹോവ എന്നോട് അരുളിച്ചെയ്തത്: [QBR] “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 2 : 8 (IRVML)
എന്നോട് ചോദിച്ചുകൊള്ളുക; [QBR] ഞാൻ നിനക്കു ജനതകളെ അവകാശമായും [QBR] ഭൂമിയുടെ അറുതികളെ കൈവശമായും തരും; [QBR]
സങ്കീർത്തനങ്ങൾ 2 : 9 (IRVML)
ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; [QBR] കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.” [QBR]
സങ്കീർത്തനങ്ങൾ 2 : 10 (IRVML)
ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; [QBR] ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ. [QBR]
സങ്കീർത്തനങ്ങൾ 2 : 11 (IRVML)
ഭയത്തോടെ യഹോവയെ സേവിക്കുവിൻ; [QBR] വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 2 : 12 (IRVML)
അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു [QBR] നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ. [QBR] അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു. [QBR] അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ. [PE]
❮
❯