സങ്കീർത്തനങ്ങൾ 24 : 1 (IRVML)
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
സങ്കീർത്തനങ്ങൾ 24 : 2 (IRVML)
സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
സങ്കീർത്തനങ്ങൾ 24 : 3 (IRVML)
യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?
സങ്കീർത്തനങ്ങൾ 24 : 4 (IRVML)
വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
സങ്കീർത്തനങ്ങൾ 24 : 5 (IRVML)
അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
സങ്കീർത്തനങ്ങൾ 24 : 6 (IRVML)
ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 24 : 7 (IRVML)
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
സങ്കീർത്തനങ്ങൾ 24 : 8 (IRVML)
മഹത്വത്തിന്റെ രാജാവ് ആര് ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
സങ്കീർത്തനങ്ങൾ 24 : 9 (IRVML)
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
സങ്കീർത്തനങ്ങൾ 24 : 10 (IRVML)
മഹത്വത്തിന്റെ രാജാവ് ആര് ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്വത്തിന്റെ രാജാവ്. QSS സേലാ.SE
❮
❯