സങ്കീർത്തനങ്ങൾ 25 : 1 (IRVML)
യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
സങ്കീർത്തനങ്ങൾ 25 : 2 (IRVML)
എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
സങ്കീർത്തനങ്ങൾ 25 : 3 (IRVML)
നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
സങ്കീർത്തനങ്ങൾ 25 : 4 (IRVML)
യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
സങ്കീർത്തനങ്ങൾ 25 : 5 (IRVML)
നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 6 (IRVML)
യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
സങ്കീർത്തനങ്ങൾ 25 : 7 (IRVML)
എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
സങ്കീർത്തനങ്ങൾ 25 : 8 (IRVML)
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 9 (IRVML)
സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 10 (IRVML)
യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
സങ്കീർത്തനങ്ങൾ 25 : 11 (IRVML)
യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 12 (IRVML)
യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 25 : 13 (IRVML)
അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും.
സങ്കീർത്തനങ്ങൾ 25 : 14 (IRVML)
യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
സങ്കീർത്തനങ്ങൾ 25 : 15 (IRVML)
എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
സങ്കീർത്തനങ്ങൾ 25 : 16 (IRVML)
എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
സങ്കീർത്തനങ്ങൾ 25 : 17 (IRVML)
എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 18 (IRVML)
എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 25 : 19 (IRVML)
എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
സങ്കീർത്തനങ്ങൾ 25 : 20 (IRVML)
എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
സങ്കീർത്തനങ്ങൾ 25 : 21 (IRVML)
നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 25 : 22 (IRVML)
ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22