സങ്കീർത്തനങ്ങൾ 26 : 1 (IRVML)
യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 26 : 2 (IRVML)
യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
സങ്കീർത്തനങ്ങൾ 26 : 3 (IRVML)
നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 26 : 4 (IRVML)
വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
സങ്കീർത്തനങ്ങൾ 26 : 5 (IRVML)
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
സങ്കീർത്തനങ്ങൾ 26 : 6 (IRVML)
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
സങ്കീർത്തനങ്ങൾ 26 : 7 (IRVML)
ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 26 : 8 (IRVML)
യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
സങ്കീർത്തനങ്ങൾ 26 : 9 (IRVML)
പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
സങ്കീർത്തനങ്ങൾ 26 : 10 (IRVML)
അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 26 : 11 (IRVML)
ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ.
സങ്കീർത്തനങ്ങൾ 26 : 12 (IRVML)
എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

1 2 3 4 5 6 7 8 9 10 11 12