സങ്കീർത്തനങ്ങൾ 3 : 1 (IRVML)
യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
സങ്കീർത്തനങ്ങൾ 3 : 2 (IRVML)
“അവന് ദൈവത്തിങ്കൽ രക്ഷയില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 3 : 3 (IRVML)
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
സങ്കീർത്തനങ്ങൾ 3 : 4 (IRVML)
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 3 : 5 (IRVML)
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 3 : 6 (IRVML)
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 3 : 7 (IRVML)
യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.
സങ്കീർത്തനങ്ങൾ 3 : 8 (IRVML)
രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. QSS സേലാ.SE

1 2 3 4 5 6 7 8