സങ്കീർത്തനങ്ങൾ 35 : 1 (IRVML)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കണമേ; എന്നോട് പൊരുതുന്നവരോട് പെരുതണമേ.
സങ്കീർത്തനങ്ങൾ 35 : 2 (IRVML)
നീ കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ.
സങ്കീർത്തനങ്ങൾ 35 : 3 (IRVML)
നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ; “ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ.
സങ്കീർത്തനങ്ങൾ 35 : 4 (IRVML)
എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ.
സങ്കീർത്തനങ്ങൾ 35 : 5 (IRVML)
അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
സങ്കീർത്തനങ്ങൾ 35 : 6 (IRVML)
അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
സങ്കീർത്തനങ്ങൾ 35 : 7 (IRVML)
കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 8 (IRVML)
അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
സങ്കീർത്തനങ്ങൾ 35 : 9 (IRVML)
എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും;
സങ്കീർത്തനങ്ങൾ 35 : 10 (IRVML)
യഹോവേ, നിനക്കു തുല്യൻ ആര്? “എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.
സങ്കീർത്തനങ്ങൾ 35 : 11 (IRVML)
കള്ളസാക്ഷികൾ എഴുന്നേറ്റ് ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 12 (IRVML)
അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്, എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.
സങ്കീർത്തനങ്ങൾ 35 : 13 (IRVML)
ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.
സങ്കീർത്തനങ്ങൾ 35 : 14 (IRVML)
ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.
സങ്കീർത്തനങ്ങൾ 35 : 15 (IRVML)
അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി; ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
സങ്കീർത്തനങ്ങൾ 35 : 16 (IRVML)
വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 17 (IRVML)
കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ.
സങ്കീർത്തനങ്ങൾ 35 : 18 (IRVML)
ഞാൻ മഹാസഭയിൽ നിനക്ക് സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ നദുവിൽ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 35 : 19 (IRVML)
വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ.
സങ്കീർത്തനങ്ങൾ 35 : 20 (IRVML)
അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
സങ്കീർത്തനങ്ങൾ 35 : 21 (IRVML)
അവർ എന്റെ നേരെ വായ് പിളർന്നു: ““നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്ന് പറഞ്ഞു.
സങ്കീർത്തനങ്ങൾ 35 : 22 (IRVML)
യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോട് അകന്നിരിക്കരുതേ,
സങ്കീർത്തനങ്ങൾ 35 : 23 (IRVML)
എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ.
സങ്കീർത്തനങ്ങൾ 35 : 24 (IRVML)
എന്റെ ദൈവമായ യഹോവേ, നിന്റെ നീതി നിമിത്തം എനിക്ക് ന്യായം പാലിച്ചു തരണമേ; അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ.
സങ്കീർത്തനങ്ങൾ 35 : 25 (IRVML)
അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ; “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ.
സങ്കീർത്തനങ്ങൾ 35 : 26 (IRVML)
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
സങ്കീർത്തനങ്ങൾ 35 : 27 (IRVML)
എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
സങ്കീർത്തനങ്ങൾ 35 : 28 (IRVML)
എന്റെ നാവ് നിന്റെ നീതിയെയും ദിവസം മുഴുവൻ നിന്റെ സ്തുതിയെയും വർണ്ണിക്കും.
❮
❯