സങ്കീർത്തനങ്ങൾ 44 : 1 (IRVML)
ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;
സങ്കീർത്തനങ്ങൾ 44 : 2 (IRVML)
നിന്റെ കൈകൊണ്ട് നീ ജനതകളെ പുറത്താക്കി അവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.
സങ്കീർത്തനങ്ങൾ 44 : 3 (IRVML)
അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്; സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്; നിന്റെ വലങ്കൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടാകുന്നു; നിനക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 44 : 4 (IRVML)
ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.
സങ്കീർത്തനങ്ങൾ 44 : 5 (IRVML)
നിന്നാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
സങ്കീർത്തനങ്ങൾ 44 : 6 (IRVML)
ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുകയില്ല; എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.
സങ്കീർത്തനങ്ങൾ 44 : 7 (IRVML)
അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കൈയിൽ നിന്ന് രക്ഷിച്ചത്; ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;
സങ്കീർത്തനങ്ങൾ 44 : 8 (IRVML)
ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 44 : 9 (IRVML)
എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
സങ്കീർത്തനങ്ങൾ 44 : 10 (IRVML)
വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
സങ്കീർത്തനങ്ങൾ 44 : 11 (IRVML)
ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 44 : 12 (IRVML)
നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 44 : 13 (IRVML)
നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
സങ്കീർത്തനങ്ങൾ 44 : 14 (IRVML)
നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
സങ്കീർത്തനങ്ങൾ 44 : 15 (IRVML)
നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
സങ്കീർത്തനങ്ങൾ 44 : 16 (IRVML)
ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 44 : 17 (IRVML)
ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
സങ്കീർത്തനങ്ങൾ 44 : 18 (IRVML)
നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും മരണത്തിന്റെ നിഴൽ കൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
സങ്കീർത്തനങ്ങൾ 44 : 19 (IRVML)
ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
സങ്കീർത്തനങ്ങൾ 44 : 20 (IRVML)
ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
സങ്കീർത്തനങ്ങൾ 44 : 21 (IRVML)
ദൈവം അത് ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 44 : 22 (IRVML)
നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
സങ്കീർത്തനങ്ങൾ 44 : 23 (IRVML)
കർത്താവേ, ഉണരണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
സങ്കീർത്തനങ്ങൾ 44 : 24 (IRVML)
നീ നിന്റെ മുഖം മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?
സങ്കീർത്തനങ്ങൾ 44 : 25 (IRVML)
ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 44 : 26 (IRVML)
ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കണമേ;

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26