സങ്കീർത്തനങ്ങൾ 47 : 1 (IRVML)
സകല ജനതകളുമേ, കൈ കൊട്ടുവിൻ; [QBR] ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 47 : 2 (IRVML)
അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; [QBR] അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 47 : 3 (IRVML)
അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 47 : 4 (IRVML)
അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; [QBR] താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. [QBR]
സങ്കീർത്തനങ്ങൾ 47 : 5 (IRVML)
ദൈവം ജയഘോഷത്തോടും യഹോവ [QBR] കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു. [QBR]
സങ്കീർത്തനങ്ങൾ 47 : 6 (IRVML)
ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; [QBR] നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. [QBR]
സങ്കീർത്തനങ്ങൾ 47 : 7 (IRVML)
ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; [QBR] ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ. [QBR]
സങ്കീർത്തനങ്ങൾ 47 : 8 (IRVML)
ദൈവം ജനതകളെ ഭരിക്കുന്നു; [QBR] ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 47 : 9 (IRVML)
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; [QBR] ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; [QBR] അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു. [PE]

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: