സങ്കീർത്തനങ്ങൾ 48 : 1 (IRVML)
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
സങ്കീർത്തനങ്ങൾ 48 : 2 (IRVML)
മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
സങ്കീർത്തനങ്ങൾ 48 : 3 (IRVML)
അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 4 (IRVML)
ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ച് കടന്നുപോയി.
സങ്കീർത്തനങ്ങൾ 48 : 5 (IRVML)
അവർ അത് കണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി.
സങ്കീർത്തനങ്ങൾ 48 : 6 (IRVML)
അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.
സങ്കീർത്തനങ്ങൾ 48 : 7 (IRVML)
നീ കിഴക്കൻകാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു.
സങ്കീർത്തനങ്ങൾ 48 : 8 (IRVML)
നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 48 : 9 (IRVML)
ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 10 (IRVML)
ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48 : 11 (IRVML)
നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 48 : 12 (IRVML)
സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.
സങ്കീർത്തനങ്ങൾ 48 : 13 (IRVML)
വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
സങ്കീർത്തനങ്ങൾ 48 : 14 (IRVML)
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.

1 2 3 4 5 6 7 8 9 10 11 12 13 14