സങ്കീർത്തനങ്ങൾ 49 : 1 (IRVML)
സകല ജനതകളുമേ, ഇത് കേൾക്കുവിൻ; സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.
സങ്കീർത്തനങ്ങൾ 49 : 2 (IRVML)
സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.
സങ്കീർത്തനങ്ങൾ 49 : 3 (IRVML)
എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.
സങ്കീർത്തനങ്ങൾ 49 : 4 (IRVML)
ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
സങ്കീർത്തനങ്ങൾ 49 : 5 (IRVML)
ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 49 : 6 (IRVML)
തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ
സങ്കീർത്തനങ്ങൾ 49 : 7 (IRVML)
സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
സങ്കീർത്തനങ്ങൾ 49 : 8 (IRVML)
അവനെ വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.
സങ്കീർത്തനങ്ങൾ 49 : 9 (IRVML)
അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല.
സങ്കീർത്തനങ്ങൾ 49 : 10 (IRVML)
ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 49 : 11 (IRVML)
തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നാകുന്നു അവരുടെ വിചാരം; അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.
സങ്കീർത്തനങ്ങൾ 49 : 12 (IRVML)
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.
സങ്കീർത്തനങ്ങൾ 49 : 13 (IRVML)
ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 49 : 14 (IRVML)
അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെമേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.
സങ്കീർത്തനങ്ങൾ 49 : 15 (IRVML)
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 49 : 16 (IRVML)
ഒരുവൻ ധനവാനായി ഭവിച്ചാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.
സങ്കീർത്തനങ്ങൾ 49 : 17 (IRVML)
അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.
സങ്കീർത്തനങ്ങൾ 49 : 18 (IRVML)
അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
സങ്കീർത്തനങ്ങൾ 49 : 19 (IRVML)
അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
സങ്കീർത്തനങ്ങൾ 49 : 20 (IRVML)
ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20