സങ്കീർത്തനങ്ങൾ 50 : 1 (IRVML)
സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ, [QBR] സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 2 (IRVML)
സൗന്ദര്യത്തിന്റെ പൂർണ്ണതയായ [QBR] സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 3 (IRVML)
നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; [QBR] അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; [QBR] അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 4 (IRVML)
തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് [QBR] അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 5 (IRVML)
യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ [QBR] എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. [QBR]
സങ്കീർത്തനങ്ങൾ 50 : 6 (IRVML)
ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ [QBR] ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
സങ്കീർത്തനങ്ങൾ 50 : 7 (IRVML)
എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. [QBR] യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: [QBR] ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 8 (IRVML)
നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; [QBR] നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. [QBR]
സങ്കീർത്തനങ്ങൾ 50 : 9 (IRVML)
നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ [QBR] നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 50 : 10 (IRVML)
കാട്ടിലെ സകലമൃഗങ്ങളും [QBR] ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 11 (IRVML)
മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; [QBR] വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 50 : 12 (IRVML)
എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; [QBR] ലോകവും അതിലുള്ള സകലവും എന്റെയാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 13 (IRVML)
ഞാൻ കാളകളുടെ മാംസം തിന്നുമോ? [QBR] കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? [QBR]
സങ്കീർത്തനങ്ങൾ 50 : 14 (IRVML)
ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; [QBR] അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക. [QBR]
സങ്കീർത്തനങ്ങൾ 50 : 15 (IRVML)
കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; [QBR] ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. [QBR]
സങ്കീർത്തനങ്ങൾ 50 : 16 (IRVML)
എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്: [QBR] “എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം? [QBR]
സങ്കീർത്തനങ്ങൾ 50 : 17 (IRVML)
നീ ശാസന വെറുത്ത് [QBR] എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. [QBR]
സങ്കീർത്തനങ്ങൾ 50 : 18 (IRVML)
കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു; [QBR] വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 19 (IRVML)
നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; [QBR] നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 20 (IRVML)
നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; [QBR] നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. [QBR]
സങ്കീർത്തനങ്ങൾ 50 : 21 (IRVML)
ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ [QBR] ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; [QBR] എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”. [QBR]
സങ്കീർത്തനങ്ങൾ 50 : 22 (IRVML)
ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; [QBR] അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. [QBR]
സങ്കീർത്തനങ്ങൾ 50 : 23 (IRVML)
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; [QBR] തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും. [PE]
❮
❯