സങ്കീർത്തനങ്ങൾ 51 : 1 (IRVML)
ദൈവമേ, നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ; [QBR] നിന്റെ ബഹുവിധമായ കാരുണ്യപ്രകാരം [QBR] എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 2 (IRVML)
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ; [QBR] എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 3 (IRVML)
എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; [QBR] എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 51 : 4 (IRVML)
നിന്നോടു തന്നെ ഞാൻ പാപം ചെയ്തു; [QBR] നിനക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. [QBR] സംസാരിക്കുമ്പോൾ നീ നീതിമാനായും [QBR] വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ. [QBR]
സങ്കീർത്തനങ്ങൾ 51 : 5 (IRVML)
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; [QBR] പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. [QBR]
സങ്കീർത്തനങ്ങൾ 51 : 6 (IRVML)
അന്തർഭാഗത്തെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; [QBR] അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 7 (IRVML)
ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ; [QBR] ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 8 (IRVML)
സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ; [QBR] നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. [QBR]
സങ്കീർത്തനങ്ങൾ 51 : 9 (IRVML)
എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ; [QBR] എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 10 (IRVML)
ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് [QBR] സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 11 (IRVML)
നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ [QBR] നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ. [QBR]
സങ്കീർത്തനങ്ങൾ 51 : 12 (IRVML)
നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; [QBR] മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ. [QBR]
സങ്കീർത്തനങ്ങൾ 51 : 13 (IRVML)
അപ്പോൾ ഞാൻ അതിക്രമക്കാരോട് നിന്റെ വഴികൾ ഉപദേശിക്കും; [QBR] പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും. [QBR]
സങ്കീർത്തനങ്ങൾ 51 : 14 (IRVML)
ദൈവമേ,എന്റെ രക്ഷയുടെ ദൈവമേ! [QBR] രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ; [QBR] എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും. [QBR]
സങ്കീർത്തനങ്ങൾ 51 : 15 (IRVML)
കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; [QBR] എന്നാൽ എന്റെ വായ് നിനക്ക് സ്തുതി പാടും. [QBR]
സങ്കീർത്തനങ്ങൾ 51 : 16 (IRVML)
ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; [QBR] ഹോമയാഗത്തിൽ നിനക്ക് പ്രസാദവുമില്ല. [QBR]
സങ്കീർത്തനങ്ങൾ 51 : 17 (IRVML)
ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? [QBR] തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 51 : 18 (IRVML)
നിന്റെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ; [QBR] യെരൂശലേമിന്റെ മതിലുകൾ പണിയണമേ; [QBR]
സങ്കീർത്തനങ്ങൾ 51 : 19 (IRVML)
അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; [QBR] അപ്പോൾ അവർ നിന്റെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19

BG:

Opacity:

Color:


Size:


Font: