സങ്കീർത്തനങ്ങൾ 52 : 1 (IRVML)
അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു.
സങ്കീർത്തനങ്ങൾ 52 : 2 (IRVML)
ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
സങ്കീർത്തനങ്ങൾ 52 : 3 (IRVML)
നീ നന്മയെക്കാൾ തിന്മയെയും നീതി സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 52 : 4 (IRVML)
നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.
സങ്കീർത്തനങ്ങൾ 52 : 5 (IRVML)
ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 52 : 6 (IRVML)
നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
സങ്കീർത്തനങ്ങൾ 52 : 7 (IRVML)
“ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും,
സങ്കീർത്തനങ്ങൾ 52 : 8 (IRVML)
ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
സങ്കീർത്തനങ്ങൾ 52 : 9 (IRVML)
നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

1 2 3 4 5 6 7 8 9