സങ്കീർത്തനങ്ങൾ 54 : 1 (IRVML)
ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ; നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 54 : 2 (IRVML)
ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
സങ്കീർത്തനങ്ങൾ 54 : 3 (IRVML)
അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
സങ്കീർത്തനങ്ങൾ 54 : 4 (IRVML)
ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.
സങ്കീർത്തനങ്ങൾ 54 : 5 (IRVML)
അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
സങ്കീർത്തനങ്ങൾ 54 : 6 (IRVML)
സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും; “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 54 : 7 (IRVML)
അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.
❮
❯