സങ്കീർത്തനങ്ങൾ 57 : 1 (IRVML)
ദൈവമേ, എന്നോട് കൃപയുണ്ടാകണമേ; [QBR] എന്നോട് കൃപയുണ്ടാകണമേ; [QBR] ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; [QBR] അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ [QBR] ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 57 : 2 (IRVML)
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; [QBR] എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 57 : 3 (IRVML)
എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ [QBR] അവൻ സ്വർഗ്ഗത്തിൽനിന്ന് കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 57 : 4 (IRVML)
എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; [QBR] അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; [QBR] പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 57 : 5 (IRVML)
ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ; [QBR] നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ. [QBR]
സങ്കീർത്തനങ്ങൾ 57 : 6 (IRVML)
അവർ എന്റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; [QBR] എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; [QBR] അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; [QBR] അതിൽ അവർ തന്നെ വീണു. സേലാ.
സങ്കീർത്തനങ്ങൾ 57 : 7 (IRVML)
എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; [QBR] ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; [QBR] ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. [QBR]
സങ്കീർത്തനങ്ങൾ 57 : 8 (IRVML)
എൻ സ്തുതിയേ, ഉണരുക; [QBR] വീണയും കിന്നരവുമേ, ഉണരുവിൻ! [QBR] ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും. [QBR]
സങ്കീർത്തനങ്ങൾ 57 : 9 (IRVML)
കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും; [QBR] ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം ചെയ്യും. [QBR]
സങ്കീർത്തനങ്ങൾ 57 : 10 (IRVML)
നിന്റെ ദയ ആകാശത്തോളവും [QBR] നിന്റെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?. [QBR]
സങ്കീർത്തനങ്ങൾ 57 : 11 (IRVML)
ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ; [QBR] നിന്റെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ. [PE]

1 2 3 4 5 6 7 8 9 10 11

BG:

Opacity:

Color:


Size:


Font: