സങ്കീർത്തനങ്ങൾ 63 : 1 (IRVML)
ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും; [QBR] വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; [QBR] എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 63 : 2 (IRVML)
അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ [QBR] ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 63 : 3 (IRVML)
നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; [QBR] എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. [QBR]
സങ്കീർത്തനങ്ങൾ 63 : 4 (IRVML)
എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; [QBR] നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. [QBR]
സങ്കീർത്തനങ്ങൾ 63 : 5 (IRVML)
എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും [QBR] രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ [QBR]
സങ്കീർത്തനങ്ങൾ 63 : 6 (IRVML)
എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; [QBR] എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 63 : 7 (IRVML)
നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ; [QBR] നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 63 : 8 (IRVML)
എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു; [QBR] നിന്റെ വലങ്കൈ എന്നെ താങ്ങുന്നു. [QBR]
സങ്കീർത്തനങ്ങൾ 63 : 9 (IRVML)
എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ [QBR] ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. [QBR]
സങ്കീർത്തനങ്ങൾ 63 : 10 (IRVML)
അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; [QBR] കുറുനരികൾക്ക് അവർ ഇരയായിത്തീരും. [QBR]
സങ്കീർത്തനങ്ങൾ 63 : 11 (IRVML)
എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; [QBR] അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; [QBR] എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും. [PE]

1 2 3 4 5 6 7 8 9 10 11

BG:

Opacity:

Color:


Size:


Font: