സങ്കീർത്തനങ്ങൾ 65 : 1 (IRVML)
ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ; [QBR] നിനക്കു തന്നെ നേർച്ച കഴിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 2 (IRVML)
പ്രാർത്ഥന കേൾക്കുന്ന ദൈവമേ, [QBR] സകലജഡവും നിന്റെ അടുക്കലേക്ക് വരുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 3 (IRVML)
എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു; [QBR] അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും. [QBR]
സങ്കീർത്തനങ്ങൾ 65 : 4 (IRVML)
നിന്റെ പ്രാകാരങ്ങളിൽ വസിക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; [QBR] ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. [QBR]
സങ്കീർത്തനങ്ങൾ 65 : 5 (IRVML)
ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും [QBR] ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, [QBR] നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 6 (IRVML)
അവൻ ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 7 (IRVML)
അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും [QBR] ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 8 (IRVML)
ഭൂസീമാവാസികളും നിന്റെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; [QBR] ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 9 (IRVML)
നീ ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; [QBR] ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; [QBR] ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 10 (IRVML)
നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; [QBR] നീ അതിന്റെ കട്ട ഉടച്ച് നിരത്തുന്നു; [QBR] മഴയാൽ നീ അതിനെ കുതിർക്കുന്നു; [QBR] അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 11 (IRVML)
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; [QBR] നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 12 (IRVML)
മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; [QBR] കുന്നുകൾ ഉല്ലാസം ധരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 65 : 13 (IRVML)
മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; [QBR] താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; [QBR] അവ ആർക്കുകയും പാടുകയും ചെയ്യുന്നു. [PE]
❮
❯