സങ്കീർത്തനങ്ങൾ 66 : 1 (IRVML)
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; [QBR]
സങ്കീർത്തനങ്ങൾ 66 : 2 (IRVML)
അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; [QBR] അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 66 : 3 (IRVML)
“നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; [QBR] നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും; [QBR]
സങ്കീർത്തനങ്ങൾ 66 : 4 (IRVML)
സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും; [QBR] അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.
സങ്കീർത്തനങ്ങൾ 66 : 5 (IRVML)
വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; [QBR] അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. [QBR]
സങ്കീർത്തനങ്ങൾ 66 : 6 (IRVML)
അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; [QBR] അവർ കാൽനടയായി നദി കടന്നുപോയി; [QBR] അവിടെ നാം അവനിൽ സന്തോഷിച്ചു. [QBR]
സങ്കീർത്തനങ്ങൾ 66 : 7 (IRVML)
അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; [QBR] അവന്റെ കണ്ണ് ജനതകളെ നോക്കുന്നു; [QBR] മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.
സങ്കീർത്തനങ്ങൾ 66 : 8 (IRVML)
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; [QBR] അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 66 : 9 (IRVML)
അവൻ നമ്മെ ജീവനോടെ കാക്കുന്നു; [QBR] നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. [QBR]
സങ്കീർത്തനങ്ങൾ 66 : 10 (IRVML)
ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; [QBR] വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 11 (IRVML)
നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; [QBR] ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 12 (IRVML)
നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; [QBR] ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; [QBR] എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 13 (IRVML)
ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും; [QBR] നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും. [QBR]
സങ്കീർത്തനങ്ങൾ 66 : 14 (IRVML)
ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ [QBR] അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 15 (IRVML)
ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി [QBR] തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും; [QBR] ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
സങ്കീർത്തനങ്ങൾ 66 : 16 (IRVML)
സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; [QBR] അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. [QBR]
സങ്കീർത്തനങ്ങൾ 66 : 17 (IRVML)
ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു; [QBR] എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 18 (IRVML)
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ [QBR] കർത്താവ് കേൾക്കുകയില്ലായിരുന്നു. [QBR]
സങ്കീർത്തനങ്ങൾ 66 : 19 (IRVML)
എന്നാൽ ദൈവം കേട്ടിരിക്കുന്നു; [QBR] എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; [QBR]
സങ്കീർത്തനങ്ങൾ 66 : 20 (IRVML)
എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും [QBR] തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20

BG:

Opacity:

Color:


Size:


Font: