സങ്കീർത്തനങ്ങൾ 66 : 1 (IRVML)
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
സങ്കീർത്തനങ്ങൾ 66 : 2 (IRVML)
അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ.
സങ്കീർത്തനങ്ങൾ 66 : 3 (IRVML)
“നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും;
സങ്കീർത്തനങ്ങൾ 66 : 4 (IRVML)
സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും; അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 5 (IRVML)
വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
സങ്കീർത്തനങ്ങൾ 66 : 6 (IRVML)
അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
സങ്കീർത്തനങ്ങൾ 66 : 7 (IRVML)
അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 8 (IRVML)
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
സങ്കീർത്തനങ്ങൾ 66 : 9 (IRVML)
അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 66 : 10 (IRVML)
ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 11 (IRVML)
നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 12 (IRVML)
നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 66 : 13 (IRVML)
ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും; നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.
സങ്കീർത്തനങ്ങൾ 66 : 14 (IRVML)
ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
സങ്കീർത്തനങ്ങൾ 66 : 15 (IRVML)
ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. QSS സേലാ.SE
സങ്കീർത്തനങ്ങൾ 66 : 16 (IRVML)
സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
സങ്കീർത്തനങ്ങൾ 66 : 17 (IRVML)
ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
സങ്കീർത്തനങ്ങൾ 66 : 18 (IRVML)
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു.
സങ്കീർത്തനങ്ങൾ 66 : 19 (IRVML)
എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
സങ്കീർത്തനങ്ങൾ 66 : 20 (IRVML)
എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20