സങ്കീർത്തനങ്ങൾ 67 : 1 (IRVML)
ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; [QBR] അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
സങ്കീർത്തനങ്ങൾ 67 : 2 (IRVML)
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും [QBR] അറിയേണ്ടതിനു തന്നെ. [QBR]
സങ്കീർത്തനങ്ങൾ 67 : 3 (IRVML)
ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
സങ്കീർത്തനങ്ങൾ 67 : 4 (IRVML)
ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; [QBR] നീ വംശങ്ങളെ നേരോടെ വിധിച്ച് [QBR] ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
സങ്കീർത്തനങ്ങൾ 67 : 5 (IRVML)
ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
സങ്കീർത്തനങ്ങൾ 67 : 6 (IRVML)
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; [QBR] ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. [QBR]
സങ്കീർത്തനങ്ങൾ 67 : 7 (IRVML)
ദൈവം നമ്മെ അനുഗ്രഹിക്കും; [QBR] ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. [PE]

1 2 3 4 5 6 7

BG:

Opacity:

Color:


Size:


Font: