സങ്കീർത്തനങ്ങൾ 70 : 1 (IRVML)
ദൈവമേ, എന്നെ വിടുവിക്കുവാൻ, [QBR] യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ. [QBR]
സങ്കീർത്തനങ്ങൾ 70 : 2 (IRVML)
എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; [QBR] എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. [QBR]
സങ്കീർത്തനങ്ങൾ 70 : 3 (IRVML)
“നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. [QBR]
സങ്കീർത്തനങ്ങൾ 70 : 4 (IRVML)
നിന്നെ അന്വേഷിക്കുന്ന സകലരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; [QBR] നിന്റെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ. [QBR]
സങ്കീർത്തനങ്ങൾ 70 : 5 (IRVML)
ഞാൻ എളിയവനും ദരിദ്രനും ആകുന്നു; [QBR] ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; [QBR] നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; [QBR] യഹോവേ, താമസിക്കരുതേ. [PE]

1 2 3 4 5

BG:

Opacity:

Color:


Size:


Font: