സങ്കീർത്തനങ്ങൾ 73 : 1 (IRVML)
ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്കു തന്നെ, നിശ്ചയമായും നല്ലവൻ ആകുന്നു.
സങ്കീർത്തനങ്ങൾ 73 : 2 (IRVML)
എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.
സങ്കീർത്തനങ്ങൾ 73 : 3 (IRVML)
ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.
സങ്കീർത്തനങ്ങൾ 73 : 4 (IRVML)
അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 5 (IRVML)
അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.
സങ്കീർത്തനങ്ങൾ 73 : 6 (IRVML)
അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 7 (IRVML)
അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
സങ്കീർത്തനങ്ങൾ 73 : 8 (IRVML)
അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 9 (IRVML)
അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 10 (IRVML)
അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 11 (IRVML)
“ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 73 : 12 (IRVML)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 13 (IRVML)
ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
സങ്കീർത്തനങ്ങൾ 73 : 14 (IRVML)
ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
സങ്കീർത്തനങ്ങൾ 73 : 15 (IRVML)
ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.
സങ്കീർത്തനങ്ങൾ 73 : 16 (IRVML)
ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി;
സങ്കീർത്തനങ്ങൾ 73 : 17 (IRVML)
ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്ന് അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു.
സങ്കീർത്തനങ്ങൾ 73 : 18 (IRVML)
നിശ്ചയമായും നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
സങ്കീർത്തനങ്ങൾ 73 : 19 (IRVML)
എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 20 (IRVML)
ഉണരുമ്പോൾ ഒരു സ്വപ്നം പോലെ, കർത്താവേ, അവർ ഉണരുമ്പോൾ നീ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
സങ്കീർത്തനങ്ങൾ 73 : 21 (IRVML)
ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
സങ്കീർത്തനങ്ങൾ 73 : 22 (IRVML)
ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
സങ്കീർത്തനങ്ങൾ 73 : 23 (IRVML)
എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 : 24 (IRVML)
നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.
സങ്കീർത്തനങ്ങൾ 73 : 25 (IRVML)
സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
സങ്കീർത്തനങ്ങൾ 73 : 26 (IRVML)
എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
സങ്കീർത്തനങ്ങൾ 73 : 27 (IRVML)
ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
സങ്കീർത്തനങ്ങൾ 73 : 28 (IRVML)
എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28