സങ്കീർത്തനങ്ങൾ 74 : 1 (IRVML)
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?
സങ്കീർത്തനങ്ങൾ 74 : 2 (IRVML)
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 3 (IRVML)
നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 4 (IRVML)
നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 5 (IRVML)
അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
സങ്കീർത്തനങ്ങൾ 74 : 6 (IRVML)
ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
സങ്കീർത്തനങ്ങൾ 74 : 7 (IRVML)
അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
സങ്കീർത്തനങ്ങൾ 74 : 8 (IRVML)
“നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74 : 9 (IRVML)
ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
സങ്കീർത്തനങ്ങൾ 74 : 10 (IRVML)
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
സങ്കീർത്തനങ്ങൾ 74 : 11 (IRVML)
നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 74 : 12 (IRVML)
ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 13 (IRVML)
നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74 : 14 (IRVML)
ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.
സങ്കീർത്തനങ്ങൾ 74 : 15 (IRVML)
നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 74 : 16 (IRVML)
പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 17 (IRVML)
ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
സങ്കീർത്തനങ്ങൾ 74 : 18 (IRVML)
യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 19 (IRVML)
നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
സങ്കീർത്തനങ്ങൾ 74 : 20 (IRVML)
നിന്റെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 74 : 21 (IRVML)
പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
സങ്കീർത്തനങ്ങൾ 74 : 22 (IRVML)
ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ.
സങ്കീർത്തനങ്ങൾ 74 : 23 (IRVML)
നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23