സങ്കീർത്തനങ്ങൾ 75 : 1 (IRVML)
ദൈവമേ, ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 75 : 2 (IRVML)
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
സങ്കീർത്തനങ്ങൾ 75 : 3 (IRVML)
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 75 : 4 (IRVML)
ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
സങ്കീർത്തനങ്ങൾ 75 : 5 (IRVML)
നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
സങ്കീർത്തനങ്ങൾ 75 : 6 (IRVML)
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
സങ്കീർത്തനങ്ങൾ 75 : 7 (IRVML)
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 75 : 8 (IRVML)
യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; അവൻ അതിൽനിന്ന് പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.
സങ്കീർത്തനങ്ങൾ 75 : 9 (IRVML)
ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.
സങ്കീർത്തനങ്ങൾ 75 : 10 (IRVML)
ദുഷ്ടന്മാരുടെ കൊമ്പുകളെല്ലാം ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

1 2 3 4 5 6 7 8 9 10