സങ്കീർത്തനങ്ങൾ 76 : 1 (IRVML)
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
സങ്കീർത്തനങ്ങൾ 76 : 2 (IRVML)
അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 76 : 3 (IRVML)
അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 76 : 4 (IRVML)
ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
സങ്കീർത്തനങ്ങൾ 76 : 5 (IRVML)
ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
സങ്കീർത്തനങ്ങൾ 76 : 6 (IRVML)
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
സങ്കീർത്തനങ്ങൾ 76 : 7 (IRVML)
നീ ഭയങ്കരനാകുന്നു; നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?
സങ്കീർത്തനങ്ങൾ 76 : 8 (IRVML)
സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
സങ്കീർത്തനങ്ങൾ 76 : 9 (IRVML)
ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 76 : 10 (IRVML)
മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും.
സങ്കീർത്തനങ്ങൾ 76 : 11 (IRVML)
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.
സങ്കീർത്തനങ്ങൾ 76 : 12 (IRVML)
അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.

1 2 3 4 5 6 7 8 9 10 11 12